കോഴിക്കോട്: ഫൗണ്ടേഷൻ ദിനത്തോടനുബന്ധിച്ച് ദി ഗ്രാൻഡ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് വൺ ഡേ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് മിനി ബൈപാസ് റോഡിലെ അരയിടത്തുപാലം ഷോറൂമിലാണ് 19-ാം തിയതി നിരവധി ഓഫറുകളും സമ്മാനങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവിൽ ലഭിക്കും. കൂടാതെ 19ന് പർച്ചേസ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നൽകും.
അന്നേ ദിവസത്തെ ഓരോ പർച്ചേസിനുമൊപ്പം സ്ക്രാച്ച് ആൻഡ് വിൻ വഴി ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണാഭരണങ്ങൾക്ക് ഉയർന്ന മൂല്യം നൽകി പുതിയ ആഭരണങ്ങൾ 50 ശതമാനം പണിക്കൂലി ഇളവോടെ മാറ്റിയെടുക്കാം.
നിലവിലുള്ള ഡയമണ്ട് ആഭരണങ്ങൾ മാറ്റി പുതിയത് വാങ്ങുമ്പോഴും പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭ്യമാണ്. വിസിറ്റ് ആൻഡ് വിന്നിലൂടെ പരസ്യത്തോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് ഷോറൂമിൽ നിക്ഷേപിക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ഭാഗ്യശാലികൾക്ക് 10,000 രൂപ വീതം ആകെ 50,000 രൂപ വരെ സമ്മാനം നേടാം. 19ന് രാവിലെ 11 ന് ഷോറൂമിൽ നടക്കുന്ന നറുക്കെടുപ്പ് സമയത്ത് നേരിട്ട് സന്നിഹിതരായവർക്കാണ് ഈ സമ്മാനം ലഭിക്കുക. ഫോൺ: +91 9567 422 916.